Spread the love


സ്വന്തം ലേഖിക

video
play-sharp-fill

മുണ്ടക്കയം: കോരുത്തോട് മടുക്കയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കുരുന്നുമലയിൽ പുതുപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

രാവിലെ എഴുന്നേറ്റപ്പോൾ അഞ്ജലിയെ കിടപ്പുമുറിയിൽ കണ്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഭർത്താവ് വീട്ടിലും സമീപത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കിണർ മൂടിയിട്ടിരുന്ന വല മാറ്റിയതായി ശ്രദ്ധയിൽപ്പെടുകയും കിണർ പരിശോധിച്ചപ്പോൾ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്നും വിവരമുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ശ്യാമും അഞ്ജലിയും. ദമ്പതിമാർക്ക് അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.