video
play-sharp-fill

കോട്ടയം നഗരസഭ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം നഗരസഭ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

കോട്ടയം നഗരസഭ 4-ാം വാർഡിൽ ജെസീല നവാസ്,25 -ാം വാർഡിൽ സരസമ്മ .പി.കെ (എസ് സി സംവരണം),48-ാം വാർഡിൽ മോളി തോമസ് എന്നിവരാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ലീഗ് ഹൗസിൽ നടന്ന മുസ്ലിം ലീഗ് നിയോജകമണ്ഡലം മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ സ്ഥാനാർത്ഥികളെ ജില്ലാ സെക്രട്ടറി പി എസ് ബഷീർ പ്രഖ്യാപിച്ചു.

സ്ഥാനാർത്ഥികൾ വ്യാഴാഴ്ച രാവിലെ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കും.
യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് എ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് പാലപ്പറമ്പിൽ സ്വാഗതം പറഞ്ഞു.

ജില്ലാ മണ്ഡലം ഭാരവാഹികളായ കുഞ്ഞുമോൻ കെ മേത്തർ,അസീസ് കുമാരനല്ലൂർ,പി പി മുഹമ്മദ്കുട്ടി,സോമൻ പുതിയാത്ത്,പി കെ അബ്ദുൽസലാം,എം എം ്അഷ്റഫ്,വി ഒ ഷാഹുൽ ഹമീദ്,കെ എൻ കാസിം,അൻസാരി ,ഷെരീഫ് ,ഡോ,ബേനസിർ കെ കെ,സജികുമാർ കെ കെ,ബാബു,പരീത്,ഷഹബാസ്,ഷെമി എന്നിവർ പ്രസംഗിച്ചു.