കോട്ടയം മേലുകാവിൽ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവം; ഒരു പ്രതി കൂടി അറസ്റ്റിൽ

കോട്ടയം മേലുകാവിൽ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവം; ഒരു പ്രതി കൂടി അറസ്റ്റിൽ

കോട്ടയം: മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ ഒരു പ്രതിയെ കൂടി പോലീസ് പിടിയിൽ. പത്തനംതിട്ട ചെറുകോൽ കീക്കോഴുർ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ റോൺ മാത്യു (32) നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ കയറി ആക്രമിച്ചതിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഒളിവിൽ ആയിരുന്ന റോൺ മാത്യുവിനെ പിടികൂടുകയുമായിരുന്നു.

ആക്രമണത്തില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി,മേലുകാവ് എസ്.എച്ച്. ഓ രഞ്ജിത്ത് കെ.വിശ്വനാഥ്, സി.പി. ഓ മാരായ അനൂപ്,നിസാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group