
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള എംഎല്‍എമാരുടെ പിന്തുണപ്പട്ടിക പുറത്തു വന്നതിനെത്തുടര്‍ന്ന് പരാതിയുമായി ഉദുമ നിയുക്ത എംഎല്‍എ കെ നീലകണ്ഠന്‍. പുറത്തുവന്ന പട്ടികയില്‍ നീലകണ്ഠന്റെ പേരിന് നേരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. തന്റെ പിന്തുണ രേഖപ്പെടുത്താത്തതില്‍ കെ നീലകണ്ഠന്‍ എഐസിസിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി ആരാകണമെന്നതില്‍ തനിക്ക് കൃത്യമായ അഭിപ്രായമുണ്ടെന്നും, അത് രേഖപ്പെടുത്തിയിരുന്നുവെന്നും നീലകണ്ഠന്‍ പറഞ്ഞു.
വിഡി സതീശന് അനുകൂലമായിരിക്കാം നീലക്ണ്ഡന്‍ അഭിപ്രായം രേഖപ്പെടുത്തിയത് എന്നുള്ള അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പ്രചരിക്കുന്നുണ്ട്. വിഡി സതീശന്റെ പേര് നിര്‍ദേശിച്ചവരുടെ വിവരങ്ങള്‍ ആ ലിസ്റ്റിലില്ല എന്നുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെയാണ് എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്തുവന്നത്. കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെസി വേണുഗോപാലിനെ ആണ് പിന്തുണയ്ക്കുന്നതെന്നാണ് ഈ പട്ടികയിൽ നിന്നും വ്യക്തമാകുന്നത്.






