കോട്ടയത്തു വീണ്ടും കോവിഡ് ഭീതി: ചേർത്തലയിൽ രോഗം ബാധിച്ചയാളുടെ സുഹൃത്ത് അടക്കം വീടുകളിൽ നിരീക്ഷണത്തിൽ; ആശുപത്രി നിരീക്ഷണത്തിൽ ആരുമില്ലാതെ ജില്ലയ്ക്കു നേട്ടം..!

കോട്ടയത്തു വീണ്ടും കോവിഡ് ഭീതി: ചേർത്തലയിൽ രോഗം ബാധിച്ചയാളുടെ സുഹൃത്ത് അടക്കം വീടുകളിൽ നിരീക്ഷണത്തിൽ; ആശുപത്രി നിരീക്ഷണത്തിൽ ആരുമില്ലാതെ ജില്ലയ്ക്കു നേട്ടം..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയെ ചെറുത്തു നിന്ന് സമ്പൂർണമായി പടികടത്തിയ ഇന്ത്യയിലെ ആദ്യ ജില്ലയായ കോട്ടയത്ത് വീണ്ടും കൊറോണ ഭീതി. ലോകത്ത് തന്നെ ഏറ്റവും പ്രായം കൂടിയ കൊറോണ രോഗികളെ ശുശ്രൂഷിച്ച് രോഗംഭേദമാക്കിയ റെക്കോർഡുള്ള കോട്ടയം ജില്ലയിൽ വീണ്ടും കൊറോണ ഭീതിയിലേയ്ക്കു നീങ്ങുന്നതായി റിപ്പോർട്ട്.

നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെങ്കിലും, ചേർത്തലയിൽ കൊറോണ സ്ഥിരീകരിച്ച ആൾക്കൊപ്പം യാത്ര ചെയ്ത സുഹൃത്തും കാർ ഡ്രൈവറും നിരീക്ഷണത്തിലായതാണ് വീണ്ടും ജില്ലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നത്. തുരത്തിയോടിച്ച കൊറോണ വീണ്ടും കോട്ടത്തേയ്‌ക്കെത്തുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാർച്ച് 22 ന് ദുബായിയിൽ നിന്നും എത്തിയ ചേർത്തല ചേർത്തല സ്വദേശിയ്ക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നെടുമ്പാശേരിയിൽ ഇദ്ദേഹത്തെ കൂട്ടാൻ പോയ ശേഷം തിരികെ എത്തിയ സുഹൃത്തും കാർ ഡ്രൈവറും ഇപ്പോൾ നിരീക്ഷണത്തിലാണ്. സുഹൃത്തിനോടും കുടുംബത്തോടും ഹോം കോറണ്ടെനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ചേർത്തല സ്വദേശി കോട്ടയത്തെ സുഹൃത്തിന്റെ വീട് സന്ദർശിച്ചിരുന്നു. ഇതേ തുടർന്നാണ് ഭീതി ഉടലെടുത്തിരിക്കുന്നത്. കൊച്ചിയിൽ നിന്നും കാറോടിച്ച ആളോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.

ചേർത്തല സ്വദേശിയുടെ സുഹൃത്തിന്റെ കുടുംബാംഗങ്ങൾ അടക്കം എട്ടു പേരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കു അയക്കും. ഇവർക്കു നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ല. എന്നാൽ, മുൻകരുതൽ എന്ന നിലയിലാണ് ഇവരുടെ സാമ്പിൾ ശേഖരിച്ചു പരിശോധിക്കുന്നത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെടുത്തായി കണ്ടെത്തിയ കോട്ടയം ആലപ്പുഴ ജില്ലാ അതിർത്തിയിൽ താമസിക്കുന്ന 65 പേരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.

ജില്ല സമ്പൂർണമായും കൊറോണ വിമുക്തമായി വരുന്നതിനിടെയിലാണ് ഇപ്പോൾ ഇത്തരത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന സ്ഥിതി ഉണ്ടാകുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് വിദേശത്തു നിന്നും എത്തിയവർ അടക്കമുള്ളവരെ ഇനിയും നിരീക്ഷണത്തിൽ വയ്ക്കണമെന്ന സന്ദേശമാണ് ഇത് ഇപ്പോൾ നൽകുന്നത്.

ജില്ലയിൽ കൊറോണ റിപ്പോർട്ട് ചെയ്ത് ഒരു മാസം തികഞ്ഞിട്ടുണ്ട്. ഇതിനിടെ ഒരാൾ പോലും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നില്ല. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുവൻ ആളുകളെയും വിട്ടയച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിയായ 84 കാരനും, ഇടുക്കി സ്വദേശികളായ രണ്ടു പേരും ഇന്നലെ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ ഒരാൾ പോലുംനിരീക്ഷണത്തിൽ ഇല്ല.