
കറുകച്ചാല്‍: ഇരട്ട സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് ടോറസിലിടിച്ച് ഒരാള്‍ മരിച്ചു. ചമ്പക്കര പള്ളിപ്പടിക്ക് സമീപം താമസിക്കുന്ന മാമ്പുഴക്കര സന്തോഷിന്റെ മകന് സലോഷ് (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് സരീഷ് പരിക്കുകളോടെ രക്ഷപ്പെട്ടു.
വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ വന്ന ടോറസിലിടിച്ചശേഷംമറിയുകയായിരുന്നു. സലോഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സലോഷിനെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അമ്മ: രാധാമണി.സഹോദരങ്ങള്‍: സനോഷ്, സനീഷ്. സംസ്ക്കാരം ഇന്നു മൂന്നരയ്ക്ക് ചന്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group







