അതിമാരക ലഹരിമരുന്നുമായി യുവതി പിടിയിൽ; 5.55ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ബസിലൂടെ

അതിമാരക ലഹരിമരുന്നുമായി യുവതി പിടിയിൽ; 5.55ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ബസിലൂടെ

Spread the love

 

വയനാട് : അതിമാരക ലഹരിമരുന്നുമായി യുവതി പിടിയിൽ. വയനാട് മേപ്പാടി സ്വദേശിനി റഹീനയാണ് പിടിയിലായത്. 5.55ഗ്രാം എംഡിഎംഎ യുവതിയിൽ നിന്ന് പിടിച്ചെടുത്തു.

കോഴിക്കോട് മൈസൂർ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. സുൽത്താൻബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കെഎസ്ആർടിസി ബസിലൂടെ മയക്കുമരുന്ന് കടത്താനാണ് യുവതി ശ്രമിച്ചത്.