play-sharp-fill
കോട്ടയം ഈരയിൽക്കടവിൽ രാത്രിയുടെ മറവിൽ നടുറോഡിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം; കേസെടുത്ത് പൊലീസ്; സംഭവത്തിൽ മാലിന്യം കൊണ്ടുവന്ന ടാങ്കർലോറിയും വാഹനത്തിലുണ്ടായിരുന്ന  രണ്ടുപേരും പൊലീസ് കസ്റ്റഡിയിൽ

കോട്ടയം ഈരയിൽക്കടവിൽ രാത്രിയുടെ മറവിൽ നടുറോഡിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം; കേസെടുത്ത് പൊലീസ്; സംഭവത്തിൽ മാലിന്യം കൊണ്ടുവന്ന ടാങ്കർലോറിയും വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും പൊലീസ് കസ്റ്റഡിയിൽ

കോട്ടയം : ഈരയിൽക്കടവ് റോഡിൽ മുപ്പായിപ്പാടത്ത് നടുറോഡിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ടാങ്കർ ലോറിയും, അതിലുണ്ടായിരുന്ന രണ്ടുപേരും പൊലീസ് കസ്റ്റഡിയിൽ.

ഇന്നലെ രാത്രിയിലാണ് ഈരയിൽകടവിൽ കക്കൂസ് മാലിന്യവുമായി ടാങ്കർ ലോറി എത്തിയത്. ലോറിയുടെ ടാപ്പ് തുറന്ന് ഒരു കിലോമീറ്ററോളം ദൂരം ലോറി സഞ്ചരിച്ചു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ എൻജിൻ തകരാറിലായി വാഹനം നിന്നുപോയി. തുടർന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ചാത്തനാട് തൈക്കാട്ട്‌ശേരി മഹേഷ് , ചേര്‍ത്തല പുത്തന്‍കോളനിയില്‍ ബിനീഷ് , എന്നിവര്‍ക്കെതിരെയും വാഹന ഉടമയായ ചേര്‍ത്തല പെരുംതട്ട് തറയില്‍ മാനസനെതിരെയും പൊലീസ് കേസെടുത്തു.

കോട്ടയം നഗരസഭ അംഗം അഡ്വ.ഷീജാ അനിലും, നഗരസഭ അംഗം ജയചന്ദ്രന്‍ ചീറോത്തും പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ കേസെടുത്തത്.

നടുറോഡിൽ മാലിന്യം നിക്ഷേപിക്കുന്നത് ഇവിടെ നിത്യയസംഭവമാണ്. നാട്ടുകാർനിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ലായെന്നും ആരോപണമുണ്ട്. പ്രദേശത്തു കൂടി നടക്കാനാവാത്ത അതിരൂക്ഷമായ ദുർഗന്ധമാണ്. ഈരയിൽക്കടവ് റോഡിൽ രാത്രിയിൽ വെളിച്ചമില്ലാത്തതാണ് ഈ സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്കു തണലാകുന്നത്. രാത്രിയുടെ മറവിലെത്തുന്ന ആളുകളാണ് ഇവിടെ റോഡരികിൽ മാലിന്യം തള്ളുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റിക് ടാങ്ക് മാലിന്യമെടുക്കുന്ന ഒറ്റ കമ്പനികൾക്കും ലൈസൻസോ മറവ് ചെയ്യാനുള്ള പ്ലാന്റോ ഇല്ല. അതുകൊണ്ട് തന്നെ ശേഖരിക്കുന്ന മാലിന്യവുമായി ഇത്തരത്തിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് പല സ്ഥലങ്ങളിലെ റോഡരികലോ , തോടുകളിലോ, ആറ്റിലോ തള്ളുകയാണ് പതിവ്. ഇത്തരത്തിലുള്ള പ്രവൃത്തികൾ മൂലം പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ മലിനമാകുകയും, പ്രദേശവാസികൽക്ക് മാറാരോ​ഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. ഇതിനെതിരെ നിരവധി പരാതികൾ ഉണ്ടയിട്ടുണ്ടെങ്കിലും ചെറുവിരൽ അനക്കാൻപോലും അധികൃതർ തയ്യാറായിട്ടില്ല.