
കോട്ടയം ജില്ലയിൽ നാളെ (1.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ നാളെ (1.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോലടി, കാരീസ് ഭവൻ, മുണ്ടുവേലിപ്പടി, വട്ടക്കുന്ന്, സ്പ്രിങ്ങ്, പെരുംപുഴ, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി, പേമല, മറ്റം, ഫെഡറൽ ബാങ്ക്, മണ്ണാർകുന്ന്, ജാസ്, കൽപ്പാറബേഴ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മേവട, കാവുംപടി, മോനിപള്ളി, പന്നിയാമറ്റം, പുള്ളോലിക്കുന്ന് ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിനായക , 15-ൽ കടവ്, പുളിയ്ക്കമറ്റം, പാണംമ്പടി, ഭാമശ്ശേരി, ഭഗീരഥ . മുഞ്ഞനാട് No 1 and No 2, ഇളംമ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗിക മായി വൈദ്യുതി തടസ്സപ്പെടും.
തെങ്ങണ കെ.എസ്.ഇ. ബി സെക്ഷൻ്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ , മാന്നില, പുളിയാംകുന്നു, ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണക്കൻചേരി പാട്ടുപുര തൊണ്ടുചിറ വടക്കേനിരപ്പ് കല്യാണിമുക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.