Spread the love

കോട്ടയം : കോട്ടയം നഗരത്തിലെ മരണക്കെണിയായി നഗരസഭയുടെ

video
play-sharp-fill

തിരുനക്കര ബസ്റ്റാൻ്റിൽ ഇനിയെങ്കിലും ഒരു ജീവൻ പൊലിയാതിരിക്കുന്നതിനുള്ള നടപടി നഗരസഭ സത്വരമായി എടുക്കണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി ലിജിലാൽ ആവശ്യപ്പെട്ടു.

നഗര ഹൃദയത്തിലുള്ള ബസ് സ്റ്റാൻഡിൽ ഇതിനകം എട്ടുപേരുടെ ജീവൻ നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ്സുകൾക്ക് ഇവിടെ പാർക്ക് ചെയ്ത് യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള സാഹചര്യമാണ് വേണ്ടത്.

അത് നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിർഭാഗ്യവശാൽ തിരക്കേറിയ ഈ ബസ് സ്റ്റാൻഡിൽ ഒരു സംവിധാനവുമില്ല.

യാത്രക്കാർക്ക് സുരക്ഷിതമായി നടക്കുന്നതിനു സൗകര്യമില്ല.

രാവിലെയും വൈകുന്നേരവും ബസ്സുകളുടെയും യാത്രക്കാരുടെയും വലിയ തിരക്കാണ്.

സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗം വളരെ ഇടുങ്ങിയതാണ്.

കോൺക്രീറ്റ് ചെയ്തതിനുള്ള അലൈൻമെന്റ് വ്യത്യാസവും അപകടത്തിന് കാരണമാകുന്നുണ്ട്.വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭ നഗര മധ്യത്തിലെ സ്റ്റാൻഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ല.

പഴയ ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയശേഷം യാതൊരു സൗകര്യവും ഒരുക്കാതെയാണ് ബസുകൾ ഇതുവഴി തിരിച്ചുവിട്ട് തുടങ്ങിയത്.