Spread the love

കോട്ടയം: അമേരിക്ക ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പാചക വാതക വില വർദ്ധനവ് മൂലം പൊറുതി മുട്ടിയ ജനങ്ങൾക്ക് ഇനിയും ഒരു ഇന്ധന വില വർദ്ധനവു കൂടി താങ്ങാൻ കഴിയില്ല എന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

video
play-sharp-fill

കേരളത്തിലെ സ്വകാര്യ ബസുകൾ അതീവ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇനിയും ഇന്ധനത്തിന് വില വർദ്ധിപ്പിച്ചാൽ ഈ വ്യവസായം നിന്ന് പോകുന്ന അവസ്ഥയിൽ ആണെന്നും നേതാക്കൾ പറഞ്ഞു.

2012 കാലഘട്ടത്തിൽ 32000 സ്വകാര്യ ബസ്സുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് സർക്കാർ കണക്ക് അനുസരിച്ച് ഇന്ന് 7200-ാളം ബസുകൾ ആയി ചുരുങ്ങിയത് അന്വേഷിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൂഡോയിലിന് 39 ഡോളർ വിലയുണ്ടായിരുന്നപ്പോൾ കേന്ദ്ര സർക്കാർ ഉയർത്തിയ സെസും മറ്റു ടാക്സുകളും പിൻ വലിക്കാതെ, യുദ്ധത്തിൻ്റെ മറവിൽ വില വർദ്ധിപ്പിക്കുന്നത് ജനങ്ങളുടെ മേൽ സാമ്പത്തികഭാരം അടിച്ചേൽപ്പിച്ച്, ഓയിൽ കമ്പനികൾക്ക് ലാഭം വർദ്ധിപ്പിന്നുന്നതിനാണന്നും യോഗം വിലയിരുത്തി. ഇതുമൂലം ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില വർദ്ധിക്കും.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം വില വർധിപ്പിക്കുന്നത് ന്യായീകരിക്കുന്നത് അല്ലായെന്നും, സർക്കാർ തീരുമാനത്തിൽ നിന്നു പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി റോണി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡൻ്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു.

ആൽവിൻ ജോസ്, എ സി സത്യൻ, സാജു മൈക്കിൾ, ബിജു ആർ, സേവ്യർ ജോസഫ്, ടി സി തോമസ്, എബിൻ സി രാജു, എബി തോമസ്, ചാക്കോച്ചൻ ജോസ്, രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.