
കോട്ടയം ജില്ലയിൽ ഡെങ്കിപ്പനി ഏറ്റവും കുറവ് ഈ വര്‍ഷം; റിപ്പോർട്ട് ചെയ്തത് ഒരു മരണം; തുണയായത് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാനത്തൊട്ടാകെ ഡെങ്കിപ്പനി പിടിമുറുക്കുമ്പോഴും ജില്ലയില്‍ പനി ബാധിതരുടെ എണ്ണത്തില്‍ കുറവ്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് രോഗം ഈ വര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നതും ആശ്വാസമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ കുറഞ്ഞതിനാല്‍ ഇനി പേടിക്കേണ്ടതില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണക്ക് കൂട്ടല്‍. മഴക്കാല ശുചീകരണം ഊര്‍ജിതമാക്കിയും സ്ഥിരം ഡെങ്കിപ്പനി പടര്‍ന്ന മേഖലകളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമാണ് ഗുണകരമായത്.
പടിഞ്ഞാറന്‍മേഖലയ്ക്കായി പ്രത്യേക കര്‍മ പദ്ധതി രൂപീകരിച്ചിരുന്നു. ഊര്‍ജിതമാക്കിയ കൊതുകു നശീകരണവും ഫലം കണ്ടു.
രോഗക്കണക്കിങ്ങനെ.
2019 : 166
2020 : 226
2021:139
2022: 57
Third Eye News Live
0