play-sharp-fill
വേനല്‍ മഴ; ഡെങ്കിപ്പനി പടരാന്‍ സാധ്യത; കോട്ടയം ജില്ലയില്‍  ഡെങ്കിപ്പനി സംശയത്തോടെ  ചികിത്സ തേടിയത് 85 പേര്‍; മുന്നറിയിപ്പ് നൽകി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വേനല്‍ മഴ; ഡെങ്കിപ്പനി പടരാന്‍ സാധ്യത; കോട്ടയം ജില്ലയില്‍ ഡെങ്കിപ്പനി സംശയത്തോടെ ചികിത്സ തേടിയത് 85 പേര്‍; മുന്നറിയിപ്പ് നൽകി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോട്ടയം: വേനല്‍ മഴ ആരംഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ മാസം കോട്ടയം നഗരസഭാപരിധിയില്‍ മൂന്നുപേര്‍ക്കും പനച്ചിക്കാട്, ചിറക്കടവ്, മുണ്ടക്കയം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ രണ്ടുപേര്‍ക്കു വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉദയനാപുരം, അയര്‍ക്കുന്നം, കൂരോപ്പട, മീനടം, ചങ്ങനാശേരി, കങ്ങഴ, എരുമേലി എന്നിവിടങ്ങളിലും ഒരാള്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ കഴിഞ്ഞ ഒരുമാസം ഡെങ്കിപ്പനി സംശയത്തോടെ ഇതുവരെ 85 പേര്‍ ചികിത്സ തേടി. കോട്ടയം നഗരസഭ (21), ഉദയനാപുരം (13), കാഞ്ഞിരപ്പള്ളി (10), ചങ്ങനാശേരി (എട്ട്) എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍കരുതല്‍

ഈഡിസ് കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. കൊതുക് വളരാതിരിക്കാന്‍ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.

ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത് പ്രധാനമായും ചെറുപാത്രങ്ങളിലാണ്. ചിരട്ടകള്‍, പാത്രങ്ങള്‍, വീടിന്‍റെ സണ്‍ ഷേഡുകള്‍, ഫ്രിഡ്ജിനു പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ആഴ്ചതോറും നീക്കംചെയ്യുക. ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. അതുകൊണ്ട് ജലസംഭരണികള്‍ കൊതുക് കടക്കാത്തരീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച്‌ പൂര്‍ണമായി മൂടിവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.