കോട്ടയം ബേക്കർ വിദ്യാപീഠം സ്കൂൾ ബസിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു; ഒളിവിലായിരുന്ന  കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ;  പിടിയിലായത് കോട്ടൂർ സ്വദേശി

കോട്ടയം ബേക്കർ വിദ്യാപീഠം സ്കൂൾ ബസിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു; ഒളിവിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് കോട്ടൂർ സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

കോട്ടൂർ പിണ്ണാക്കനാട്, അമ്പാട്ട് വീട്ടിൽ ദേവസ്യ മകൻ ഫ്രാൻസിസ് (39) അണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞമാസം 22 തീയതി കോട്ടയം ബേക്കർ വിദ്യാപീഠം സ്കൂൾ ബസിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും തുടർന്ന് ഒളിവിൽ പോവുകയും ആയിരുന്നു.

പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ചിങ്ങവനത്ത് നിന്നും പിടികൂടുകയായിരുന്നു.

ഇയാൾക്ക് കോട്ടയം ജില്ലയിലെ തിടനാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം,പാലാ എന്നീ സ്റ്റേഷനുകളിലായി 16 ഓളം മോഷണ കേസുകൾ നിലവിലുണ്ട്. കൂടാതെ പത്തനംതിട്ട സ്റ്റേഷനിൽ മരണവീട്ടിൽ നിന്നും പണം അപഹരിച്ച കേസിൽ നാലുമാസമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ ആർ,എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ അനീഷ് വിജയൻ, സി.പി.ഓ മാരായ ദിലീപ് വർമ്മ, വിജയ് ശങ്കർ, ഷെജിമോൻ, ഷൈൻ തമ്പി, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.