ജീപ്പ് തടഞ്ഞ് നിര്‍ത്തി പൊലീസ് പരിശോധന; എംഡിഎംഎ  പിടിച്ചെടുത്തത് കവറില്‍ പൊതിഞ്ഞൊളിപ്പിച്ച നിലയില്‍;  പെരുമ്പാവൂരില്‍ മൂന്ന്  പേര്‍ പിടിയില്‍

ജീപ്പ് തടഞ്ഞ് നിര്‍ത്തി പൊലീസ് പരിശോധന; എംഡിഎംഎ പിടിച്ചെടുത്തത് കവറില്‍ പൊതിഞ്ഞൊളിപ്പിച്ച നിലയില്‍; പെരുമ്പാവൂരില്‍ മൂന്ന് പേര്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: പെരുമ്പാവൂര്‍ എംസി റോഡില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസിന്‍റെ പിടിയിൽ.

ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി പെരുമ്പാവൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെങ്ങോല അല്ലപ്ര സ്വദേശി ഷിബു, മുടിക്കല്‍ സ്വദേശി അനൂപ്, കാലടി കാഞ്ഞൂര്‍ സ്വദേശി ഷബീര്‍ എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മൂന്നു പേരും എംഡിഎംഎ മയക്കുമരുന്നിന്‍റെ വില്‍പ്പനക്കാരെന്ന് പൊലീസ് ഉറപ്പിച്ചു.

ജീപ്പില്‍ നടത്തിയ പരിശോധനയില്‍ രഹസ്യമായി ഒളിപ്പിച്ച കവറില്‍ നിന്ന് എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. 7 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
റൂറല്‍ എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.