![കോട്ടയം കുട്ടപ്പനായി..! കൊറോണ വീണ്ടും തോറ്റോടി കോട്ടയം കുട്ടപ്പനായി..! കൊറോണ വീണ്ടും തോറ്റോടി](https://i0.wp.com/thirdeyenewslive.com/storage/2020/03/corona11-1-5.gif?fit=700%2C350&ssl=1)
കോട്ടയം കുട്ടപ്പനായി..! കൊറോണ വീണ്ടും തോറ്റോടി
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണയെ അതിജീവിച്ച് വീണ്ടും കോട്ടയം. കൊറോണ വൈറസ് ഭീതിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 458 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. ഇന്ന് ഒരാളെ പോലും നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ന് ഫലം വന്ന 27 സാമ്പിളുകളും നെഗറ്റീവാണ് എന്നതും കോട്ടയത്തിന് ആശ്വാസമാണ്.
കൊറോണ കോട്ടയം ജില്ലയിലെ വിവരങ്ങൾ ( 15.04.2020 )
Whatsapp Group 1 | Whatsapp Group 2 |Telegram Group
1.ജില്ലയിൽ രോഗ വിമുക്തരായവർ ആകെ – 3
2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവർ- 0
3.ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ-0
4.ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ-0
5.ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ-0
6.ഇന്ന് ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ-2
7.ഹോം ക്വാറന്റയിനിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ-458
8.ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ-1824
9.ജില്ലയിൽ ഇന്നു വരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ- 562
a.നിലവിൽ പോസിറ്റീവ്-0
b. നെഗറ്റീവ് – 530
c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ-28
d.നിരാകരിച്ച സാമ്പിളുകൾ-4
10.ഇന്ന് ഫലം വന്ന സാമ്പിളുകൾ (എല്ലാം നെഗറ്റീവ്)- 27
11.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ-28
12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ (ഇന്ന്
കണ്ടെത്തിയത്)-0
13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ (നിരീക്ഷണത്തിലുള്ളവർ)-234
14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്)- 0
15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ (നിരീക്ഷണത്തിലുള്ളവർ)-83
16.റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവർ-0
17.കൺട്രോൾ റൂമിൽ ഇന്ന് വിളിച്ചവർ- 50
18.കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ-2485
19.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ഇന്ന് ബന്ധപ്പെട്ടവർ-18
20.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ- 801
21.ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് സന്ദർശിച്ച വീടുകൾ- 553
22.മെഡിക്കൽ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികൾ-494