
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയിലെ 31 ആം വാർഡിൽ വോട്ടെടുപ്പ് വൈകി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് അരമണിക്കൂറോളമാണ് വൈകിയത്. നഗരസഭ ഒന്നാം വാർഡിലെ വോട്ടെടുപ്പ് നടക്കുന്നത് മൂലവട്ടം അമൃത സ്‌കൂളിലാണ്. ഈ സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ രാവിലെ വോട്ടെടുപ്പ് ആരംഭിച്ചെങ്കിലും ഇവിടെ വോട്ടെടുപ്പ് വൈകുകയായിരുന്നു. യന്ത്രം തകരാറിലായതിനെ തുടർന്നാണ് വോട്ടെടുപ്പ് വൈകിയത്. ഇതേ തുടർന്നു വോട്ടിംങ് യന്ത്രം മാറ്റി പുതിയ വോട്ടിംങ് യന്ത്രം എത്തിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. ഇതോടെ ഈ ബൂത്തിൽ വൻ നിരയാണ് രൂപപ്പെട്ടത്. നിരവധി ആളുകൾ വോട്ടെ് ചെയ്യാതെ മടങ്ങുകയും ചെയ്തു.






