
കോട്ടയം ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചത് എസ് എച്ച് മൗണ്ട് സ്വദേശിയായ ബബീഷ്; സൗദിയിൽ കുടുംബസമേതം ജോലി ചെയ്യുകയായിരുന്ന ബബീഷ് നാട്ടിലെത്തിയത് മാസങ്ങൾക്ക് മുൻപ്; ദാരുണ മരണം എത്തിയത് ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കേ; കെഎസ്ആർടിസി ഡ്രൈവറുടെ തോന്ന്യവാസം മൂലം അനാഥമായത് ഇരട്ടക്കുട്ടികൾ അടങ്ങുന്ന കുടുംബം
കോട്ടയം: കോട്ടയം ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചത് എസ് എച്ച് മൗണ്ട് സ്വദേശിയും കോട്ടയം നാഗമ്പടത്തെ ഓട്ടോഡ്രൈവറുമായ തമ്പിയുടെ മകൻ ബബീഷാണെന്ന് തിരിച്ചറിഞ്ഞു.
സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ചൂട്ടുവേലി ജംഗ്ഷനിൽ വച്ചാണ് അമിതവേഗയിൽ എത്തിയ കെഎസ്ആർടിസി ബസ് ബിബീഷിനെ ഇടിച്ചിട്ടത്.
ബിബീഷിന്റെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടിയതിനേ തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി ബസ്സിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടയിൽ നിന്ന് കോട്ടയം വഴി മൈസൂരിലേക്ക് പോകുന്ന കെഎസ്ആർടിസിയുടെ ശബരി എക്സ്പ്രസ് ആണ് അമിത വേഗതയിൽ എത്തി ബിബീഷിനെ ഇടിച്ചിട്ടത്.
സൗദിയിൽ കുടുംബസമേതം ജോലി ചെയ്യുകയായിരുന്ന ബബീഷ് മാസങ്ങൾക്കു മുൻപ് മാത്രമാണ് നാട്ടിലെത്തിയത്.
ഓസ്ട്രേലിയയിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു ബിബീഷ്.
പത്തനംതിട്ടയില്‍ നിന്നു മൈസൂരുവിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടതെന്നു ഗാന്ധിനഗർ പൊലീസ് പറഞ്ഞു. ബസ് തട്ടിയതോടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ ബസിന്റെ പിൻചക്രങ്ങള്‍ക്ക് ഇടയിലേക്ക് വീഴുകയും ബബീഷിന്റെ ശരീരത്തിലൂടെ ചക്രം കയറി ഇറങ്ങുകയും ആയിരുന്നു.
6 മാസം മുൻപാണ് ബിബീഷ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയത്. വീണ്ടും വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം. പിതാവ്: ഫ്രാൻസിസ് ദേവസ്യ. അമ്മ: ഗ്രേസി. ഭാര്യ: വിനീത. മക്കള്‍: ഏബല്‍, ഫേബ.