Spread the love

പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡില്‍ കാർ കത്തി ഗർഭിണിമരിച്ച സംഭവത്തില്‍ ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന നിഗമനത്തില്‍ പോലീസ്.

video
play-sharp-fill

പേരാമ്പ്രയിലെ പെട്രോള്‍ പമ്പില്‍ നിന്ന് കാനില്‍ സോന പെട്രോള്‍ വാങ്ങുന്ന സി.സി.ടി.വി. ദൃശ്യം കഴിഞ്ഞദിവസം പോലീസിനു ലഭിച്ചിരുന്നു. ഇതു ബാഗിലാക്കി കാറിലെത്തിച്ചെന്നാണ് കരുതുന്നത്.

കാൻ പാടെ കത്തിപ്പോയെങ്കിലും ഇതിന്റെ മൂടി കാറില്‍ നിന്ന് ലഭിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ പോലീസ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
15-ന് രാത്രിയാണ് വീട്ടിലേക്കുള്ള യാത്രക്കിടെ കാറിനു തീപിടിച്ചത്‌. സംഭവത്തില്‍ കക്കറമുക്ക് പൂവത്തുംചാലില്‍ രജിൻലാലിന്റെ ഭാര്യ സോന (27) തീപ്പൊള്ളലേറ്റു മരിച്ചു.

ഭർത്താവ് രജിൻ ലാല്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തീപ്പിടിത്തത്തില്‍ രജിൻലാലിരുന്ന ഡ്രൈവർ സീറ്റും പാടെ കത്തിയമർന്നിരുന്നു.

രജിൻലാലിന്റെ പിൻഭാഗത്താണ് കൂടുതല്‍ പൊള്ളലേറ്റത്. ഇതും പിന്നില്‍ നിന്നാണ് തീപടർന്നതെന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ച ഘടകമാണ്.