video
play-sharp-fill

ബിനോയ് കൊടിയേരിയുടെ കൊച്ചിയിലെ ബാങ്ക് തട്ടിപ്പ്: ബാങ്ക് നടത്തിപ്പിലെ ഉന്നതൻ തിരുനക്കര സ്വദേശി; കൊടിയേരി കുടുംബത്തിലെ റെയ്ഡിൻ്റെ  പിന്നാലെ   ഇഡി സംഘം കോട്ടയത്ത്; സമുദായ നേതാവിന്റെ മകനുമായി അടുപ്പമുള്ള ബ്ലേഡ് ഇടപാടുകാരന്റെ വീട്ടിൽ റെയിഡ് ഉടനെന്നു സൂചന

ബിനോയ് കൊടിയേരിയുടെ കൊച്ചിയിലെ ബാങ്ക് തട്ടിപ്പ്: ബാങ്ക് നടത്തിപ്പിലെ ഉന്നതൻ തിരുനക്കര സ്വദേശി; കൊടിയേരി കുടുംബത്തിലെ റെയ്ഡിൻ്റെ പിന്നാലെ ഇഡി സംഘം കോട്ടയത്ത്; സമുദായ നേതാവിന്റെ മകനുമായി അടുപ്പമുള്ള ബ്ലേഡ് ഇടപാടുകാരന്റെ വീട്ടിൽ റെയിഡ് ഉടനെന്നു സൂചന

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബിനീഷ് കൊടിയേരിയ്‌ക്കെതിരായ മയക്കുമരുന്ന് – കള്ളപ്പണക്കേസിന്റെ അന്വേഷണം കോട്ടയം തിരുനക്കരയിലേയ്ക്കും. കഴിഞ്ഞ ദിവസം പാലായിൽ യുവ വ്യവസായിയുടെ വീട്ടിൽ നടത്തിയ റെയിഡിനു പിന്നാലെ എൻഫോഴ്‌സ്‌മെന്റ് സംഘം തിരുനക്കരയിലെത്തിയതായുള്ള സൂചന തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. കൊച്ചിയിലെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിൻ്റെ അന്വേഷണം തിരുനക്കരയിലേയ്ക്കും എത്തിയതെന്ന സൂചനകളാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം പാലായിലെ വ്യവസായിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയിഡ് നടത്തിയിരുന്നു. ഈ വ്യവസായിയുടെ തിരുനക്കരയിലെ ബ്ലേഡ് ഇടപാടുകാരനും, ബിനോയ് കൊടിയേരിയും സംസ്ഥാനത്തെ സാമുദായിക നേതാവിന്റെ മകനും ചേർന്നു കൊച്ചിയിൽ സ്വകാര്യ ബാങ്കും ചിട്ടിക്കമ്പനിയും നടത്തിയിരുന്നു. ഈ സ്ഥാപനം നേരത്തെ പൊട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കമ്പനി പൊട്ടിച്ചതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പാലായിൽ നടത്തിയ റെയിഡിൽ ബാങ്കിന്റെ ഇടപാടുകൾ സംബന്ധിച്ചു നിർണ്ണായക വിവരം കിട്ടിയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. പാലായിലെ യുവവ്യവസായിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലെ വിവരങ്ങൾ തിരുനക്കരയിലെ ബ്ലേഡ് ഇടപാടുകാരനെ കുടുക്കാൻ പര്യാപ്തമായതാണ് എന്നാണു വിവരം. ഈ ബ്ലേഡ് ഇടപാടുകാരനാണ് ബാങ്കിന്റെയും ചിട്ടിസ്ഥാനത്തിന്റെയും തലവനായി പ്രവർത്തിച്ചിരുന്നത്.

ഇത്തരത്തിൽ തട്ടിപ്പു നടത്തിയ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായി പ്രവർത്തിച്ചിരുന്നത് ബിനോയ് കൊടിയേരിയും, സംസ്ഥാനത്തെ ഉന്നതനായ സമുദായ നേതാവിന്റെ മകനും, അടക്കമുള്ളവരാണ്. ഇവരിലേയ്ക്കും അന്വേഷണം എത്തിയേക്കും. കഴിഞ്ഞ രണ്ടു ദിവസമായി എൻഫോഴ്‌സ്‌മെന്റ് സംഘം കോട്ടയം നഗരവും, പാലായും, തിരുനക്കരയും കേന്ദ്രീകരിച്ചു കറങ്ങി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്.