കോഴിക്കോട് ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത് പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് ചാടി

കോഴിക്കോട് ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത് പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് ചാടി

സ്വന്തം ലേഖകൻ

കോഴിക്കോട് : ഉണ്ണികുളത്ത് ആറ് വയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസിൽ പ്രതിയായ നെല്ലിപ്പറമ്പിൽ രതീഷ് (32) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇയാൾ സ്റ്റേഷനിലെ മുകൾ നിലയിൽ നിന്നും തഴേക്കു ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത. ഇതേ തുടർന്ന് രതീഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. റൂറൽ എസ്പി, പി.എ ശ്രീനിവാസ് സ്റ്റേഷനിൽ ഇരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയായ രതീഷ് അറസ്റ്റിലാകുന്നത് കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. തുടർന്ന് 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പീഡനത്തെ തുടർന്ന് സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുള്ള പെൺകുട്ടി അബോധാവസ്ഥയിലാണ്. അതിനാൽ ഇതുവരെ പൊലീസിന് കുട്ടിയുടെ മാഴിയെടുക്കാനായിട്ടില്ല.
സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

നേപ്പാളി സ്വദേശിയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ വള്ളിയോത്തെ കരിങ്കൽ ക്വാറി തൊഴിലെടുക്കുന്നവരാണ്.