കോട്ടയം മാര്‍ക്കറ്റിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറില്‍ താക്കോല്‍; പൊലീസ് പരിശോധനയില്‍ തെളിഞ്ഞത് വമ്പന്‍ ബൈക്ക് മോഷണം; തിരുവല്ല മുത്തൂരില്‍ നിന്നും മോഷ്ടിച്ച ബൈക്ക് പൊലീസിനെ കണ്ട് കോട്ടയത്ത് ഉപേക്ഷിച്ചതെന്ന് സംശയം; മോഷണത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസിന്

കോട്ടയം മാര്‍ക്കറ്റിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറില്‍ താക്കോല്‍; പൊലീസ് പരിശോധനയില്‍ തെളിഞ്ഞത് വമ്പന്‍ ബൈക്ക് മോഷണം; തിരുവല്ല മുത്തൂരില്‍ നിന്നും മോഷ്ടിച്ച ബൈക്ക് പൊലീസിനെ കണ്ട് കോട്ടയത്ത് ഉപേക്ഷിച്ചതെന്ന് സംശയം; മോഷണത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസിന്

Spread the love

അപ്‌സര കെ സോമന്‍

കോട്ടയം: നഗരമധ്യത്തില്‍ മാര്‍ക്കറ്റിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറിലെ താക്കോല്‍ തുമ്പായി. തെളിഞ്ഞത് വന്‍ ബൈക്ക് മോഷണം. വ്യാഴാഴ്ച രാത്രി 9.30യോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ രണ്ടാം നമ്പര്‍ വാഹനത്തിന്റെ പരിശോധനയ്ക്കിടെ കോട്ടയം മാര്‍ക്കറ്റിനുള്ളില്‍ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീഡിയോ ഇവിടെ കാണാം

കണ്‍ട്രോള്‍ റൂം സംഘത്തിലെ എ.എസ്.ഐ. ഐ സജികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നസീം, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. പരിശോധനയില്‍ അസ്വാഭാവികമായ നിലയില്‍ വാഹനം കണ്ടതിനെ തുടര്‍ന്ന് പൊലീസിന്റെ ആപ് വഴി നോക്കിയപ്പോഴാണ് സ്‌കൂട്ടര്‍ തിരുവല്ല സ്‌റ്റേഷനിലുള്ളതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സംഘം വിവരം ഡി.വൈ.എസ്.പി. ആര്‍ ശ്രീകുമാറിനെയും കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണിനെയും ട്രാഫിക് എസ്.ഐ അനൂപ് ജി നായരെയും അറിയിച്ചു.

ഇവരാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും ചിത്രവും തിരുവല്ല പൊലീസിന് അയച്ചത്. ഇവിടെ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസം മോഷണം പോയതാണെന്ന് കണ്ടെത്തിയത്. തിരുവല്ലയിലെ മുത്തൂര്‍ മാലിയില്‍ പുത്തന്‍പറമ്പില്‍ എം.ജി രാജേഷ് കുമാറിന്റെ മകള്‍ രാജലക്ഷ്മി കെ. ആചാരിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്‌കൂട്ടര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ മോഷ്ടാവ് സ്‌കൂട്ടര്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ് വിവരം. മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ളവ പൊലീസ് ശേഘരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചപ്പോഴാണ് ജില്ലയിലെ സ്ഥിരം മോഷ്ടാക്കളില്‍ ഓരാളാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവല്ല പൊലീസ് കേസെടുത്തു.

ഇതിന് സമാനമായ സംഭവം കഴിഞ്ഞദിവസം കോട്ടയം സംക്രാന്തിയിലും ഉണ്ടായിരുന്നു. മോഷണം പോയ പള്‍സര്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചെങ്ങന്നൂരില്‍ നിന്നുമാണ് കണ്ടെത്തിയത്.