Spread the love

മലപ്പുറം : വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റ് ചികിത്സയിൽ ആയിരുന്ന 17കാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം ആണ് മരിച്ചത്.

video
play-sharp-fill

അച്ഛൻ ശബരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വാക്കുതർക്കത്തിനിടയിൽ ശ്യാമിന്റെ തലയിൽ അബദ്ധത്തിൽ അടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ അച്ഛൻ ശബരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണ് മരിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group