play-sharp-fill
കോട്ടയം ജില്ലയില്‍ 20ല്‍ അധികം വനിതകള്‍ക്ക് തോക്ക് ലൈസന്‍സ് ലഭിച്ചു; സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണം കൂടുന്നു; അപേക്ഷകരില്‍ ഏറിയ പങ്കും വനിതകള്‍; വര്‍ധനവ് ഉണ്ടായത്, നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിന് ശേഷം; ലൈസന്‍സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

കോട്ടയം ജില്ലയില്‍ 20ല്‍ അധികം വനിതകള്‍ക്ക് തോക്ക് ലൈസന്‍സ് ലഭിച്ചു; സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണം കൂടുന്നു; അപേക്ഷകരില്‍ ഏറിയ പങ്കും വനിതകള്‍; വര്‍ധനവ് ഉണ്ടായത്, നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിന് ശേഷം; ലൈസന്‍സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

സ്വന്തം ലേഖകന്‍

കോഴിക്കോട്: സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. കോട്ടയം ജില്ലയില്‍ 20ഓളം വനിതകള്‍ക്ക് ഇതിനകം തോക്ക് ലൈസന്‍സ് ലഭിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ കൂടുതലും വനിതകളാണ്. സ്വയരക്ഷ മുന്‍നിര്‍ത്തിയാണ് പലരും തോക്കിന് അപേക്ഷ സമര്‍പ്പിക്കുന്നത്.

2017 മുതലുള്ള വനിത അപേക്ഷകരുടെ എണ്ണത്തിലാണ് അസാധാരണ വര്‍ധനവ് ഉണ്ടായത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം തൃശൂര്‍, തിരുവനന്തപുരം, കൊച്ചി നഗരത്തില്‍ വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍ സംസ്ഥാനത്തുണ്ട്. ഇതിന്റെ രണ്ടിരട്ടിയാണ് പുതിയ അപേക്ഷകര്‍. വനിതകള്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. നിലവില്‍ ഏറ്റവുമധികം തോക്ക് ലൈസന്‍സുള്ളത് എറണാകുളം ജില്ലയിലാണ്.

ലൈസന്‍സ് എങ്ങനെ സ്വന്തമാക്കാം?

അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് മുഖേന കളക്ടറാണ് അപേക്ഷകള്‍ പരിശോധിച്ച് തോക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നത്. ലൈസന്‍സ് അനുവദിക്കുന്നതിനു മുമ്പ് അപേക്ഷകള്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കോ എസ്പിമാര്‍ക്കോ നല്‍കി വിശദാംശങ്ങള്‍ പരിശോധിക്കും. തോക്ക് ലൈസന്‍സിന്റെ ആവശ്യകത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. അപേക്ഷകന്റെ സ്വഭാവവും മറ്റും വിലയിരുത്തിയാണ് എത്രവര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കണമെന്ന് തീരുമാനിക്കുക. അതിനുശേഷം പുതുക്കണം.

കൃത്യമായ പരിശോധനകള്‍ നടത്തി മാത്രമാണ് ഒരാള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുവാദം നല്‍കുന്നത്. ലൈസന്‍സ് ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന ഭൂരിഭാഗം അപേക്ഷകളും അന്വേഷണത്തിന് ശേഷം നിരസിക്കാറാണ് പതിവ്.

Tags :