
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട Dr.വന്ദനദാസിന്റെ കൊലപാതകം :പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളുണ്ടോ? പരിശോധിക്കാന്‍ മെഡിക്കല്‍ സംഘം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നേതൃത്വം നല്‍കുന്ന ബോര്‍ഡാണ് പ്രതിയെ പരിശോധിക്കുക. കഴിഞ്ഞ ദിവസം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സന്ദീപിന്റെ ഇടതു കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതിയെ ഇന്നലെ കൊല്ലം റൂറല്‍ എസ് പി ഓഫീസിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്തിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിക്ക് വൈദ്യ സഹായം ഉറപ്പാക്കണമെന്നാണ് കൊട്ടാരക്കര കോടതിയുടെ നിര്‍ദ്ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനിറ്റ് സമയം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാനും അനുമതിയുണ്ട്.