കൊറോണയെ തുരത്തിയോടിക്കുന്ന പൊലീസുകാർക്ക് ആത്മവിശ്വാസവുമായി ഡി.ഐ.ജിയും എസ്.പിയും സൈക്കിളിൽ തെരുവിലിറങ്ങി..!

കൊറോണയെ തുരത്തിയോടിക്കുന്ന പൊലീസുകാർക്ക് ആത്മവിശ്വാസവുമായി ഡി.ഐ.ജിയും എസ്.പിയും സൈക്കിളിൽ തെരുവിലിറങ്ങി..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയെ തുരത്താൻ തെരുവിലിറങ്ങി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാനസിക പിൻതുണയുമായി ഡി.ഐ.ജിയും ജില്ലാ പൊലീസ് മേധാവിയും സൈക്കിളിൽ രംഗത്തിറങ്ങി. പൊലീസ് ഉദ്യോഗസ്ഥർ മാസ്‌കും ഗ്ലൗസും ധരിക്കേണ്ടതിന്റെയും സാനിറ്റൈസർ ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിനാണ് ഇരുവരും ചങ്ങനാശേരി മുതൽ കോട്ടയം വരെ സൈക്കിളിൽ യാത്ര നടത്തിയത്.

കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവുമാണ് സൈക്കിൾ യാത്രയിലൂടെ പൊലീസ് ഉദ്യോഗസ്ഥരുടെ ആന്മവീര്യം ഉയർത്തിയത്. ചങ്ങനാശേരി മുതൽ കോട്ടയം വരെ എം.സി റോഡിലൂടെ സഞ്ചരിച്ച ഇവർ മൂന്നു പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുകയും റോഡരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് നാലരയോടെയാണ് രണ്ടു പൊലീസ് ഉദ്യോഗസ്ഥരും, ഗൺ മാനും സൈക്കിളിൽ ചങ്ങനാശേരിയിൽ നിന്നും യാത്ര ആരംഭിച്ചത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തിയ ഇരുവരെയും ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറും , സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പ്രശാന്ത് കുമാറും ചേർന്നു സ്വീകരിച്ചു.

തുടർന്ന് ഇവിടെയുള്ള കൊറോണ പ്രതിരോധ മാർഗങ്ങൾ പരിശോധിച്ച ശേഷം ഇരുവരും എം.സി റോഡിലൂടെ സൈക്കിളിൽ യാത്ര തിരിച്ചു. തുടർന്നു ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിയ ഉദ്യോഗസ്ഥരെ എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഇവിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗ്ലൗസും മാസ്‌കും ധരിച്ച് ജോലി ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. തുടർന്നു എം.സി റോഡിലൂടെ സൈക്കിളിൽ പോരുന്നതിനിടെ വഴിയരികിലെ പൊലീസ് പിക്കറ്റുകളിൽ എല്ലാം വാഹനം നിർത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറും, എസ്.എച്ച്.ഒ എം..ജെ അരുണും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. തുടർന്ന് ഇരുവരും തിരുനക്കര മൈതാനത്തിനു സമീപത്തെ പൊലീസ് പിക്കറ്റിംങ് കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ യാത്ര അവസാനിപ്പിച്ചു.