വഴിയിൽ കുടി നിന്ന നാട്ടുകാരോട് കൊറോണ ബോധവത്കരണ പ്രസംഗം: നടൻ റിയാസ് ഖാന് നാട്ടുകാരുടെ വക മർദനം

വഴിയിൽ കുടി നിന്ന നാട്ടുകാരോട് കൊറോണ ബോധവത്കരണ പ്രസംഗം: നടൻ റിയാസ് ഖാന് നാട്ടുകാരുടെ വക മർദനം

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തന്റെ വീടിന് മുന്നിലെ റോഡിൽ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നവരോട് സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞ നടൻ റിയാസ് ഖാന് ആൾക്കൂട്ടത്തിന്റെ മർദ്ദനവും വധഭീഷണിയും.

നടൻ റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വീടിന് സമീപമാണ് സംഭവം നടന്നത്. റിയാസ് ഖാൻ തന്നെയാണ് ആൾക്കൂട്ട മർദ്ദനത്തിന്റെ കാര്യം ഇൻസ്റ്റഗ്രാമിലൂടെ ഈ കാര്യം പങ്കുവെച്ചത്. സംഭവത്തെ കുറിച്ച് ഒരു തമിഴ് പത്രത്തിൽ വന്ന വാർത്ത ഷെയർ ചെയ്താണ് താരം ഈ കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതേതുടർന്ന് നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം ചെന്നൈയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. അതിനിടെയാണ് ഈ സംഭവം നടന്നത്.

സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞതിനാണ് റിയാസ് ഖാനെ ആൾക്കൂട്ടം മർദ്ദിച്ചതും വധഭീഷണി ഉയർത്തിയതും. പ്രഭാതസവാരിക്ക് വീടിന് പുറത്തേക്കിറങ്ങിയ താരം തന്റെ വീടിന്റെ മതിലിന് പുറത്ത് പത്തിലേറെപ്പേർ കൂട്ടം കൂടി നിന്ന് സംസാരിക്കുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരോട് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. എന്നാൽ ക്ഷുഭിതരായ സംഘം താരത്തെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു.

ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ റിയാസ് സമീപത്തെ ആശുപത്രിയിൽ
ചികിത്സ തേടിയതിന് ശേഷം കാനത്തൂർ പൊലീസ് സ്റ്റേഷനിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകിയിട്ടുണ്ട്.