
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, സന്തോഷം, നിയമവിജയം, യാത്രാവിജയം ഇവ കാണുന്നു. ബിസിനസിൽ പുതിയ സാധ്യതകൾ തുറന്നു കിട്ടാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനലാഭം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നിയമപരാജയം ഇവ കാണുന്നു. പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കാതിരിക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.







