Spread the love

കോട്ടയം: കൂർക്ക, അല്ലെങ്കില്‍ ചൈനീസ് ഉരുളക്കിഴങ്ങ്, ഇപ്പോള്‍ വിപണിയില്‍ കൂറ്റൻ തോതില്‍ ലഭ്യമാണ്. വില കുറഞ്ഞതോടെ പല വീടുകളിലും കൂർക്കയെടുത്ത് വിഭവങ്ങളുടെ മേളം തന്നെ.

video
play-sharp-fill

പക്ഷേ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് മണ്ണും ചെളിയും, തൊലി കളയുമ്ബോള്‍ കൈയില്‍ പിടിക്കുന്ന കറ എല്ലാം കൂടി പലർക്കും ഇത് വാങ്ങാൻ മടി വരാറുണ്ട്.

പക്ഷേ ഇനി അതൊന്നും പ്രശ്നമല്ല. ഒറ്റ 15 മിനിറ്റ് കൊണ്ട് കൂർക്ക സൗകര്യത്തോടെ വൃത്തിയാക്കാനുള്ള എളുപ്പമാർഗം ഇതാ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂർക്ക ക്ലീൻ ചെയ്യാനുള്ള പെട്ടെന്നുള്ള മാർഗം

ആദ്യം കൂർക്കയിലെ മണ്ണും ചെളിയും നന്നായി കഴുകി മാറ്റുക.വൃത്തിയാക്കി വച്ച കൂർക്ക പ്രഷർ കുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളമൊഴിച്ച്‌ അടയ്ക്കുക.ഉയർന്ന തീയില്‍ ഒരു മുതല്‍ രണ്ട് വിസില്‍ വരുന്നതുവരെ വേവിക്കുക.ചെറിയ കൂർക്കയാണെങ്കില്‍ ഒരു വിസില്‍ തന്നെ മതി. പ്രഷർ ഇറങ്ങിയ ശേഷം വെള്ളം കളഞ്ഞു മാറ്റുക. ഇപ്പോള്‍ തൊലി ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നതുപോലെ എളുപ്പത്തില്‍ ഊരിച്ചു പോകും. തൊലി കളഞ്ഞ കൂർക്ക ആവശ്യത്തിന് മുറിച്ച്‌ മസാലയോ കറിയോ എന്തിനും ഉപയോഗിക്കാം.

കൈയില്‍ കറപിടുന്നത് ഒഴിവാക്കാൻ ചെറിയ ട്രിക്ക്

കൂർക്ക തൊലി കളയുമ്പോള്‍ കൈയില്‍ കറ പിടിക്കുന്നത് വലിയ പ്രശ്നമാണ്. ഇത് ഒഴിവാക്കാൻ:

കൈയില്‍ അല്പം എണ്ണ തേച്ച ശേഷം തൊലി കളയുക. അല്ലെങ്കില്‍ 15 മിനിറ്റ് വെള്ളത്തില്‍ കുതിർക്കുക.