
കോട്ടയം: വീട്ടിലും പരിസരത്തും ആരോഗ്യവാനായി കാണപ്പെട്ടിരുന്ന ഒരാള്‍ രാത്രിയില്‍ ഉറക്കത്തിനിടയില്‍ മരിച്ചുവെന്ന വാർത്തകള്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്.
ഇത്തരം ‘പെട്ടെന്നുള്ള മരണം’ ഒഴിവാക്കാൻ, രാത്രിയില്‍ മൂത്രമൊഴിക്കാനോ മറ്റോ എഴുന്നേല്‍ക്കുന്നവർക്ക് വേണ്ടി ഒരു ഡോക്ടർ പങ്കുവെച്ച കുറച്ചു പ്രധാനപ്പെട്ട നിർദ്ദേശം ആണിവ.
രാത്രിയില്‍ എഴുന്നേല്‍ക്കുന്ന ഓരോ വ്യക്തിയും ‘മൂന്നര മിനിറ്റ്’ ശ്രദ്ധിച്ചാല്‍ പെട്ടെന്നുള്ള മരണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് ഈ മുന്നറിയിപ്പിലൂടെ പറയുന്നത്. പ്രായഭേദമന്യേ എല്ലാവരും ഇത് പരിശീലിക്കണം എന്നും നിർദ്ദേശിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയില്‍ മൂത്രമൊഴിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി തിരക്കിട്ട് എഴുന്നേല്‍ക്കുമ്പോള്‍, തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കുറയാറുണ്ട്. പെട്ടെന്ന് ശരീരം ഉയർത്തുന്ന അവസ്ഥയില്‍, തലച്ചോറിലെ രക്തക്കുറവ് കാരണം ഹൃദയസ്തംഭനം സംഭവിക്കാൻ സാധ്യതയും കൂടാതെ ഇവ മൂലം പെട്ടെന്നുള്ള മരണത്തിനും കാരണമായേക്കാം.
കിടന്ന അവസ്ഥയില്‍ നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന രക്തസമ്മർദ്ദത്തിലെ കുറവ് വഴി തലകറക്കമോ ബോധക്ഷയമോ വരാനുള്ള സാധ്യതയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈ അപകടസാധ്യത ഒഴിവാക്കാൻ വേണ്ടിയാണ് ‘മൂന്നര മിനിറ്റ്’ പരിശീലിക്കാൻ നിർദ്ദേശിക്കുന്നത്. ഇതിനായി മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.
ഒന്നാമതായി: ഉറക്കമുണർന്നാല്‍ ഉടൻ ആദ്യത്തെ ഒന്നര മിനിറ്റ് കിടക്കയില്‍ തന്നെ തുടരുക.
രണ്ടാമതായി: അടുത്ത അര മിനിറ്റ് നേരം (30 സെക്കന്റ്) കിടക്കയില്‍ എഴുന്നേറ്റിരിക്കുക.
അവസാനമായി: കാല്‍ രണ്ടും താഴ്ത്തി, കട്ടിലിന്റെ അരികില്‍ അര മിനിറ്റ് കൂടി ഇരിക്കുക. ഇത്തരത്തില്‍ മൂന്നര മിനിറ്റ് കഴിഞ്ഞ ശേഷം മാത്രം എഴുന്നേറ്റ് നടക്കാൻ തുടങ്ങുക.
ഈ ‘മൂന്നര മിനിറ്റ്’ നിയമം പാലിക്കുന്നതിലൂടെ, തലച്ചോറിലേക്ക് രക്തയോട്ടം കുറയുന്ന അവസ്ഥ ഉണ്ടാകില്ലെന്നും, ഹൃദയസ്തംഭനത്തിനോ, അതുവഴിയുള്ള വീഴ്ചകള്‍ക്കും പെട്ടെന്നുള്ള മരണങ്ങള്‍ക്കും സാധ്യത കുറയുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. പ്രായം ഒരു ഘടകമേയല്ലെന്നും, എല്ലാവരും ഇത് ശ്രദ്ധയോടെ കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും പങ്കുവെക്കണമെന്നും ഡോക്ടർ നിർദ്ദേശിക്കുന്നു







