എന്ത് അസുഖത്തിനും രക്ഷകനായി മൂത്രമുണ്ട് ; ഇതിന് വലിയ ആശുപത്രിയില്‍ പോവുകയോ ഡോക്ടറെ കാണുകയോ, മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാല്‍ മതി : നടന്‍ കൊല്ലം തുളസി
സ്വന്തം ലേഖകൻ
തൃശൂര്‍: എന്ത് അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാല്‍ മതിയെന്നും ആശുപത്രിയില്‍ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് തുളസിയുടെ പരാമര്‍ശം. താന്‍ കാന്‍സറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും പലരും പല രോഗങ്ങള്‍ക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും നടന്‍ പറഞ്ഞു.
എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മള്‍ മറ്റുവഴികള്‍ നോക്കുന്നത്. എനിക്ക് ക്യാന്‍സര്‍ പിടിപെട്ടപ്പോള്‍ അതിനെ അതിജീവിക്കാന്‍ പല വഴികളും തേടി. ഒടുവിലാണ് യൂറിന്‍ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും. ഇപ്പോള്‍ എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വര്‍ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും കൊല്ലം തുളസി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്. ഇതിന് വലിയ ആശുപത്രിയില്‍ പോവുകയോ ഡോക്ടറെ കാണുകയോ, മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാല്‍ മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാന്‍ മടിക്കുകയാണെന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.