
കൊല്ലത്ത് റോഡ് പണി കഴിഞ്ഞപ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ കെ.എസ്.ഇ.ബി.യ്ക്ക് നൽകിയത് എട്ടിന്റെ പണി ; തൊഴിലാളികൾ റോഡ് ടാർ ചെയ്തത് റോഡരികിൽ കിടന്നിരുന്ന വൈദ്യൂതി പോസ്റ്റും കൂടി ചേർത്ത്
സ്വന്തം ലേഖകൻ
കൊല്ലം: റോഡ് ചെയ്യാനെത്തിയ മറുനാടൻ തൊഴിലാളികൾ കൊല്ലം കരവാളൂരിൽ വൈദ്യുതി ബോർഡിന് നൽകിയത് എട്ടിന്റെ പണിയാണ്. റോഡ് ചെയ്തതിനൊപ്പം വഴിയരികിൽ കിടന്ന വൈദ്യുതി പോസ്റ്റും ചേർത്ത് റോഡ് കോൺക്രീറ്റ് ചെയ്തി. ഇതാണ് കെഎസ്ഇബിക്ക് വിനയായി മാറിയത്.
റോഡ് കോൺക്രീറ്റ് ചെയ്യാനേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നുള്ളൂ. എന്നാൽ മലയാളമറിയാത്ത മറുനാടൻ തൊഴിലാളികൾ പറഞ്ഞ പണി വൃത്തിയായി ചെയ്യുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം പക്ഷേ റോഡരികിൽ കിടന്നിരുന്ന വൈദ്യുതി പോസ്റ്റും കൂടി ചേർത്താണ് കോൺഗ്രീറ്റ് ചെയ്തത്. വൈദ്യൂതി പോസ്റ്റ് ഒഴിവാക്കി കോൺക്രീറ്റ് ചെയ്യണമെന്ന് നാട്ടുകാരിൽ ചിലർ നല്ല മലയാളത്തിൽ തൊഴിലാളികളോട് പറയുകയും ചെയ്തിരുന്നു.
പക്ഷേ വൈദ്യൂതി പോസ്റ്റ് ഒഴിവാക്കി ടാർ ചെയ്യണമെന്ന ബംഗാളി തൊഴിലാളികൾക്ക് നാട്ടുകാരുടെ മലയാളം മനസിലാകാതെ പോവുകയായിരുന്നു. ഒടുവിൽ സംഭവം അറിഞ്ഞെത്തിയ കെഎസ്ഇബി അധികൃതർ ഒടുവിൽ കോൺക്രീറ്റ് കുത്തിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയ പോസ്റ്റ് പുറത്തെടുക്കുകയായിരുന്നു.