play-sharp-fill
കൊല്ലം മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പൂര്‍ണമായും അണച്ചു; ആദ്യം തീപിടിത്തമുണ്ടായത് ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്നിടത്ത്; ഇടിമിന്നലില്‍ ബ്ലീച്ചിംഗ് പൗഡറിന് തീപിടിക്കുകയായിരുന്നെന്ന് വിവരം

കൊല്ലം മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പൂര്‍ണമായും അണച്ചു; ആദ്യം തീപിടിത്തമുണ്ടായത് ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്നിടത്ത്; ഇടിമിന്നലില്‍ ബ്ലീച്ചിംഗ് പൗഡറിന് തീപിടിക്കുകയായിരുന്നെന്ന് വിവരം

സ്വന്തം ലേഖിക

കൊല്ലം: ഉളിയക്കോവിലില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പൂര്‍ണമായും അണച്ചു.

ഇന്നലെ രാത്രിയായിരുന്നു തീപിടിത്തമുണ്ടായത്. ഇതില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീ അണച്ചത്.

ഗോഡൗണില്‍ ബ്ളീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്നിടത്താണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു.

ഇവിടെ അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഇല്ലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രിയുണ്ടായ ഇടിമിന്നലില്‍ ബ്ളീച്ചിംഗ് പൗഡറിന് തീപിടിക്കുകയായിരുന്നെന്ന് ഗോഡൗണിലെ സെക്യൂരിറ്റി പറഞ്ഞു.

കെട്ടിടത്തിലെ പുറം ഭാഗത്തായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റിലേയ്ക്ക് തീപടര്‍ന്നതാണ് വലിയ അപകടത്തിന് കാരണമായത്. മരുന്ന് സംഭരണ കേന്ദ്രത്തിലെ ജീവനക്കാരുടെ വാഹനങ്ങള്‍ അടക്കം പൂര്‍ണമായി കത്തി നശിച്ചു.