
കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞു; മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി; കൊല്ലം കൊട്ടിയത്ത് യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തി കമ്പിവടിക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഒരാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊട്ടിയം: പൊതുനിരത്തിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പായുന്നതിനെതിരേ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിന് യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തി കമ്പിവടിക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.
ഇരവിപുരം തേജസ് നഗര്‍ 123-ല്‍ വയലില്‍വീട്ടില്‍ ഉമര്‍ മുക്തര്‍ (21) ആണ് അറസ്റ്റിലായത്. ഇരവിപുരം സ്വദേശി സുധീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പോലീസ് നടപടി. പ്രതി രൂപമാറ്റംവരുത്തിയ ബൈക്കില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ അമിതവേഗത്തില്‍ റോഡിലൂടെ പായുന്നത് പതിവായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരേ നാട്ടുകാര്‍ ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇത് ചെയ്തത് സുധീര്‍ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതിയുടെ അതിക്രമം. മയക്കുമരുന്ന് കൈവശംവെച്ചതിന് ഇയാള്‍ക്കെതിരേ മുമ്ബും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.പോലീസ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അരുണ്‍ ഷാ, ജയേഷ്, സുനില്‍, സി.പി.ഒ. അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.