Spread the love

കണ്ണൂർ: കണ്ണൂർ: അന്തരിച്ച സിപിഐഎം പോളിറ്റ്ബ്യൂറോ അം​ഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. രാവിലെ പത്ത് മണിയോടെ ചെന്നൈയിൽ നിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുവരും. 11 കണ്ണൂർ വിമാനത്താനവളത്തിൽ നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്രയായി എത്തിക്കും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.

video
play-sharp-fill

സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററില്‍ പാര്‍ട്ടി പതാക താഴ്ത്തി കെട്ടി. ശനിയാഴ്ച വൈകുന്നേരം രാത്രി ഏഴുമണിയോടെയായിരുന്നു അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം മാറ്റിവച്ചു. മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തും.

പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി പ്രവർത്തകരും കണ്ണൂരിലേക്ക് ഒഴുകിയെത്തും. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group