Spread the love

ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമൺ കെ ആർ ആനന്ദവല്ലി(90) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ് വുമൺ, ക്ലാർക്ക്, പോസ്റ്റ് മിസ്ട്രസ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. 1991ൽ മുഹമ്മയിൽ നിന്നാണ് വിരമിച്ചത്.

video
play-sharp-fill

ആലപ്പുഴ എസ് ഡി കോളജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദമെടുത്ത ആനന്ദവല്ലി ആദ്യം ലഭിച്ച ജോലി തന്നെ സ്വീകരിക്കുകയായിരുന്നു. തത്തംപള്ളി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് വുമണായാണ് നിയമനം ലഭിച്ചത്. കോളജിൽ പോകാൻ അച്ഛൻ വാങ്ങി നൽകിയ റാലി സൈക്കിളിലായിരുന്നു യാത്ര.

റിട്ട. അധ്യാപകൻ പരേതനായ രാജനാണ് ഭർത്താവ്. അപ്ലൈഡ് ആർട്ടിൽ എംഎഫ്എ ഒന്നാം റാങ്ക് ജേതാവും ഫോട്ടോഗ്രാഫറുമായ മകൻ ധനരാജിനൊപ്പമായിരുന്നു ആനന്ദവല്ലിയുടെ താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group