video
play-sharp-fill

ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന് പരിഹസിച്ച് ഷാഫി; ഒത്തുകളി ആരോപിച്ച് വി.ഡി സതീശന്‍; തെളിവ് പോക്കറ്റിലുണ്ടെങ്കില്‍ പുറത്തിടാന്‍ പിണറായി; കൊടകര കേസില്‍ നിയമസഭയില്‍ വാക്‌പോര്

ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന് പരിഹസിച്ച് ഷാഫി; ഒത്തുകളി ആരോപിച്ച് വി.ഡി സതീശന്‍; തെളിവ് പോക്കറ്റിലുണ്ടെങ്കില്‍ പുറത്തിടാന്‍ പിണറായി; കൊടകര കേസില്‍ നിയമസഭയില്‍ വാക്‌പോര്

Spread the love

സ്വന്തം ലേഖകന്‍

തിരുവന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നേര്‍ക്കുനേര്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നും ബിജെപി അധ്യക്ഷന്‍ എന്ന് പറയാന്‍ പോലും മുഖ്യമന്ത്രിക്ക് മടിയാണെന്നും സതീശന്‍ പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഗൗരവമായ അന്വേഷണം നടക്കുകയാണെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴ് സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം അജന്തയുണ്ടായിരുന്നു. മഞ്ചേശ്വരത്തും പാലക്കാടും അത് പ്രത്യക്ഷമായിരുന്നു. കുഴല്‍പ്പണക്കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ഉണ്ടായേക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കുഴലിട്ടാന്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഇതിന് മറുപടിയായി കുഴല്‍ അങ്ങോട്ടുമി , ഇങ്ങോട്ടുമില്ല എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പറയിപ്പിക്കരുതെന്നും ഷാഫി പറഞ്ഞു.

നിയമസഭയില്‍ കുഴല്‍പ്പണക്കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പ് കോര്‍ത്തപ്പോള്‍ ബിജെപി നേതൃത്വം സഭയില്‍ പോലും സാന്നിധ്യമില്ലാതെ പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുകയാണ്. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.