
കൊടൈക്കനാല്‍: കൊടൈക്കനാല്‍ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശി നജി (24) ലഹരിയില്‍ കഴുത്തറുത്ത് ആഹ്മഹത്യയ്ക്ക് ശ്രമിച്ചു. ജനാലയിലെ ഗ്ലാസ് പൊട്ടിച്ചെടുത്താണ് കഴുത്തറുത്തത്.
നജിയും സുഹൃത്തുക്കളായ മലപ്പുറം സ്വദേശി മജി (19), കൊച്ചിയിലെ ക്രിസ്റ്റി (23) എന്നിവർ ചൊവ്വാഴ്ച രാവിലെയാണ് കൊടൈക്കനാലിലെത്തിയത്. പിന്നീട് കൂക്കലില്‍ എത്തിയ ഇവർ ലഹരി ഉപയോഗിച്ചതായാണ് സൂചന. ഓടുന്ന വണ്ടിയില്‍നിന്ന് പുറത്തേക്കിറങ്ങാൻ ശ്രമിച്ച നജിക്ക് താഴെവീണ് പരിക്കേറ്റു.
തുടർന്ന്, സമീപവാസികള്‍ ചേർന്ന് ഇയാളെ ചികിത്സയ്ക്കായി കൊടൈക്കനാല്‍ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ആശുപത്രിയിലെത്തിയ നജി ജനലിന്റെ ഗ്ലാസ് കൈകൊണ്ട് പൊട്ടിക്കുകയും അതെടുത്ത് കഴുത്തറുക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ നജിയെ സുഹൃത്തുക്കളും ആശുപത്രി ജീവനക്കാരും ചേർന്ന് മധുര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടൈക്കനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഞ്ചാവ് അല്ലെങ്കില്‍ ലഹരികൂണ്‍ എന്നിവയായിരിക്കാം കഴിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കൊടൈക്കനാല്‍ മലനിരകളില്‍ ലഹരികൂണ്‍ വ്യാപകമായി ഉണ്ട്.









