
കോട്ടയം: കടുത്ത ചൂടില്‍ വെച്ചൂര്‍ കൊടുതുരുത്തില്‍ പശു ചത്തു. ഇളംതുരുത്തില്‍ മാര്‍ട്ടിന്റെ പശുവാണ് ചത്തത്.ഇന്നലെ വൈകീട്ടാണ് സംഭവം.
കനത്ത ചൂടിനെ തുടര്‍ന്ന് ആദ്യം പശുവിന്റെ മൂക്കില്‍ നിന്ന് നുരയും പതയും വന്നു. ഇതിന് പിന്നാലെ വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് പശു അവശനിലയിലായി. തുടര്‍ന്ന് വിറച്ചു വീണാണ് പശു ചത്തതെന്ന് ക്ഷീര കര്‍ഷകനായ മാര്‍ട്ടിന്‍ പറയുന്നു.
കഴിഞ്ഞ മാസവും സമാനമായ നിലയില്‍ മാര്‍ട്ടിന്റെ മറ്റൊരു പശു ചത്തിരുന്നു. പ്രസവം നടന്ന് 28-ാം ദിവസമാണ് 12 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന കറവപ്പശുവു ചത്തത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാര്‍ട്ടിന് രണ്ടു പശുക്കളാണ് നഷ്ടപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സൂര്യാപമേറ്റു. താമരശ്ശേരിയിലും താനൂരിലുമാണ് സംഭവം. ജോലിക്കിടെ യുവാക്കള്‍ക്കാണ് സൂര്യാതപമേറ്റത്. ഇരുവരും ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി.







