
കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; എംഡിഎംഎ, ഹാഷീഷ് ഓയിൽ, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക ഉൾപ്പെടെ അഞ്ചുതരം ലഹരിമരുന്നുകൾ പിടിച്ചെടുത്തു; ഗർഭിണിയടക്കം മൂന്നുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: അഞ്ചുതരം ലഹരിമരുന്നുമായി ഗര്‍ഭിണിയായ യുവതിയടക്കം കൊച്ചിയിൽ മൂന്ന് പേര്‍ പിടിയില്‍. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.
എംഡിഎംഎ, ഹാഷീഷ് ഓയിൽ, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്. ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാന്‍ വേണ്ടിയെന്ന വ്യാജേന നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇടപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിപിയുടെ നിര്‍ദേശമനുസരിച്ച് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്.
ഇന്നലെ പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്‌ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്‌സി ഡ്രൈവറാണ്.
ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടലില്‍ പരിശോധനയുണ്ടാകില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇവിടെ മുറിയെടുത്തതെന്നും പര്‍ണയ്ക്കും സനൂപിനും എതിരെ നേരത്തെയും കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.