
അധ്യയനം ആഘോഷമാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര
സ്വന്തം ലേഖിക
കൊച്ചി: അധ്യയനം ആഘോഷമാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് കൊച്ചി മെട്രോ.
അധ്യയന വര്‍ഷം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് ബുധനാഴ്ച കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി. അന്നേ ദിവസം രാവിലെ ഏഴുമണിമുതല്‍ ഒൻപത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് സൗജന്യ യാത്ര.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാനാവും. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഐഡന്റിറ്റി കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം.
ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹത.
Third Eye News Live
0