Spread the love

കൊച്ചി: എറണാകുളം കുറുപ്പുംപടിയില്‍ സർക്കിള്‍ ഇൻസ്‌പെക്ടറൂടെ ( സിഐ) ക്വാട്ടേഴ്സില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 40,000 രൂപ പിടിച്ചെടുത്തു.

video
play-sharp-fill

സിഐ രാജേഷ് കുമാറിന്റെ ക്വാട്ടേഴ്സിലാണ് ഇന്നലെ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.

ക്വാർട്ടേഴ്സില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ വ്യക്തമായ മറുപടി നല്‍കാൻ സിഐക്ക് കഴിഞ്ഞിട്ടില്ല. കേസ് ഒതുക്കിതീർക്കാൻ വാങ്ങിയ കെെക്കൂലിയാണോയെന്ന കാര്യം വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.