Spread the love

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ ഐ.ടി കമ്പനിയായ എക്സാലോജിക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിപുലീകരിക്കുന്നു.

video
play-sharp-fill

കമ്പനിയുടെ രൂപീകരണത്തിലും സിഎംആർഎല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായുള്ള കരാറുകളിലും വീണയ്ക്ക് സാങ്കേതിക ഉപദേശങ്ങള്‍ നല്‍കിയ ‘മെന്റർ’മാരുടെ പങ്ക് വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ പുതിയ നീക്കം.

കേസുമായി ബന്ധപ്പെട്ട് ഇതിനകം രണ്ട് തവണകളിലായി 19 മണിക്കൂറോളമാണ് ഇഡി വീണയെ ചോദ്യം ചെയ്തത്. എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സിഎംആർഎല്ലുമായുള്ള ഐടി സേവന കരാറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാൻ വീണയ്ക്ക് സാധിച്ചിട്ടില്ല.

കരാർ പ്രകാരമുള്ള സേവനം എന്തുകൊണ്ട് നല്‍കിയില്ല, വാക്കാല്‍ ഉണ്ടാക്കിയ ധാരണകള്‍ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കാൻ വീണ തയ്യാറായിട്ടില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.