video
play-sharp-fill

പാചകം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പാത്രങ്ങൾ വൃത്തിയാക്കുന്നതാണ് അടുക്കളയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണി; ഇങ്ങനെ ചെയ്തു നോക്കൂ..! പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാം

പാചകം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പാത്രങ്ങൾ വൃത്തിയാക്കുന്നതാണ് അടുക്കളയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണി; ഇങ്ങനെ ചെയ്തു നോക്കൂ..! പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാം

Spread the love

പാചകം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പാത്രങ്ങൾ വൃത്തിയാക്കുന്നതാണ് അടുക്കളയിലെ ഏറ്റവും ടാസ്ക് ഉള്ള പണി. ഭക്ഷണം പാകം ചെയ്തതിനുശേഷം ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുകയും കറയായി മാറുകയും പിന്നീടത് വൃത്തിയാക്കാൻ പാടാവുകയും ചെയ്യുന്നു.

എണ്ണമയം നീക്കാൻ പലരും രാസവസ്തുക്കൾ കൊണ്ടുള്ള ക്ലീനറുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് നിങ്ങളുടെ പാത്രത്തിന് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ വീട്ടിൽ തന്നെ മാർഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

ഉപ്പ് 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണമയമുള്ള പാത്രങ്ങൾ ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. ചെറുചൂടുവെള്ളത്തിൽ കുറച്ച് ഉപ്പിട്ടതിന് ശേഷം ഒരു മണിക്കൂർ പാത്രങ്ങൾ അതിൽ മുക്കിവെക്കണം. ശേഷം സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്.

കഞ്ഞിവെള്ളം 

പാത്രത്തിലെ എണ്ണമയം പോകാൻ കഞ്ഞിവെള്ളം ബെസ്റ്റാണ്. അര മണിക്കൂറോളം കഞ്ഞിവെള്ളത്തിൽ പാത്രം മുക്കിവെച്ചതിനുശേഷം സ്‌ക്രബർ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിയെടുക്കണം.

വെജിറ്റബിൾ ഓയിൽ

എണ്ണമയം നീക്കം ചെയ്യാൻ നിങ്ങൾ നിരന്തരം പാചകം ചെയ്യാൻ  ഉപയോഗിക്കുന്ന എണ്ണകൊണ്ട് സാധിക്കും. എങ്ങനെയെന്നല്ലേ? വെജിറ്റബിൾ ഓയിലിൽ നാരങ്ങ നീര് ചേർത്തതിന് ശേഷം കുറച്ച് ഉപ്പും പഞ്ചസാരയും ചേർക്കണം. അതിനുശേഷം എണ്ണമയമുള്ള പാത്രത്തിൽ ഇത് ഒഴിച്ച് വൃത്തിയാക്കാവുന്നതാണ്.

നാരങ്ങ നീര് 

പ്രകൃതിദത്തമായി വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ നീര്. ഇതിൽ കുറച്ച് ബേക്കിംഗ് സോഡ കൂടെ ചേർത്താൽ നിങ്ങളുടെ പാത്രം തിളങ്ങും.

വിനാഗിരിയും തൊണ്ടും 

വിനാഗിരിയും ബേക്കിംഗ് സോഡയും സോപ്പും ചേർത്തതിനുശേഷം തൊണ്ട് ഇതിലേക്ക് മുക്കിവെക്കുക. പാത്രം ചൂടുവെള്ളത്തിൽ മുക്കിവെച്ചതിനുശേഷം വെള്ളത്തിൽ കുതിർക്കാൻ വെച്ച തേങ്ങ നാര് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാവുന്നതാണ്. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന കറകളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.