ഒടുവിൽ അത്ഭുതം സംഭവിച്ചിരിക്കുന്നു..! കിം ജോങ് ഉൻ മാപ്പ് പറഞ്ഞു; വെടിവച്ചു മാത്രം ശീലമുള്ള കരിമ്പാറ ഇളകിയത് ഇങ്ങനെ

തേർഡ് ഐ ഇന്റർനാഷണൽ

സോൾ: കിം ജോങ് ഉൻ മാപ്പ് പറഞ്ഞു..! സ്വന്തം അമ്മാവനെ കൊലപ്പെടുത്തിയ, കൊവിഡ് പടർന്നു പിടിക്കാതിരിക്കാൻ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തയാളെ നിഷ്‌കരുണം കൊല്ലാൻ നിർദേശം നൽകിയ .. അമേരിക്കയെ പോലും വിറപ്പിച്ചു നിർത്തിയ കൊടുംക്രൂരനായ ഏകാധിപതി മാപ്പ് പറഞ്ഞു. അത്ഭുതരമല്ല.. കൊവിഡ് കാലത്ത് അതും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

വെടിവച്ചു മാത്രം ശീലമുള്ള ആ കരിമ്പാറയെ ഇളക്കിയത് ഇതാണ്. ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിലാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുന്നത്. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണിന് അയച്ച കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

കർക്കശ നിലപാടുകളുടെ പേരിൽ പ്രശസ്തനായ കിമ്മിൽനിന്ന് ഇത്തരത്തിലൊരു പ്രതികരണം ദക്ഷിണ കൊറിയയും ലോകവും പ്രതീക്ഷിച്ചിരുന്നില്ല. ഉത്തര കൊറിയൻ പ്രദേശത്തേക്ക് അതിക്രമിച്ചു കയറുകയാണെന്നു കരുതിയാണ് സൈനികർ വെടിവെച്ചതെന്ന് കത്തിൽ പറയുന്നു.

ഉദ്യോഗസ്ഥന്റെ ശരീരമല്ല കത്തിച്ചത്. ഇദ്ദേഹം ഒഴുകിവന്ന ഉപകരണങ്ങളാണ് കോവിഡ് ഭീതിയിൽ കത്തിച്ചതെന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറിനുള്ള കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തര കൊറിയയുമായുള്ള സമുദ്രാതിർത്തിയിൽ പട്രോളിങ്ങിനു പോയ ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് പട്രോളിങ് ബോട്ടിൽനിന്ന് കാണാതായത്.തുടർന്ന് ചൊവ്വാഴ്ച ഉത്തര കൊറിയയുടെ സമുദ്രാതിർത്തിക്കുള്ളിൽവെച്ച് നാവിക ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം.

മൂണിനെയും ദക്ഷിണ കൊറിയൻ ജനതയെയും നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്ന് കിം പറഞ്ഞു.ഏറെ നാളുകൾക്ക് ശേഷമാണ് ഉത്തര കൊറിയ ഒരു ദക്ഷിണ കൊറിയൻ പൗരനെ കൊലപ്പെടുത്തുന്നത്.

മണിക്കൂറുകളോളം കടലിൽ വെച്ച് ഉദ്യോഗസ്ഥനെ ചോദ്യംചെയ്ത ശേഷമാണ് വെടിവെച്ചുകൊലപ്പെടുത്തിയതെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നത്. ശേഷം മൃതദേഹം എണ്ണ ഒഴിച്ച് കത്തിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉത്തരകൊറിയ മൃതദേഹങ്ങൾ കത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറയുന്നു.

എന്നാൽ, കാർക്കശ്യക്കാരനായ കിമ്മിന്റെ ഇപ്പോഴത്തെ അപ്രതീക്ഷിത പ്രതികരണത്തിനു പിന്നിലെ കാരണം എന്താണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിന്റെ ആശങ്കയിലും അത്ഭുതത്തിലുമാണ് ലോകം ഇപ്പോഴും.