
കോട്ടയം കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വഴിയിടം വഴിയോര വിശ്രമ കേന്ദ്രം തുടങ്ങി; സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശുചി മുറികൾ; ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു
സ്വന്തം ലേഖിക
കോട്ടയം: കിടങ്ങൂർ – അയർക്കുന്നം റോഡിൽ കിടങ്ങൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം കവലയിൽ വഴിയിടം വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു.
കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 15 ലക്ഷം രൂപ ചിലവിൽ 400 ചതുരശ്ര അടി കെട്ടിടം പണി കഴിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചി മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രമാണിത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു ചടങ്ങിൽ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന, പഞ്ചായത്തംഗങ്ങളായ ദീപ സുരേഷ്, തോമസ് മാളിയേക്കൽ, സനൽകുമാർ, ടീന മാളിയേക്കൽ, സിബി സിബി , ലൈസമ്മ ജോർജ്ജ്, മിനി ജെറോം, സുനി അശോകൻ, കെ.ജി വിജയൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ, പഞ്ചായത്ത് സെക്രട്ടറി എസ്.കെ രാജീവ് എന്നിവർ പങ്കെടുത്തു.