play-sharp-fill
റവന്യൂ റിക്കവറിയിൽ 99.26 കോടി രൂപയുടെ റെക്കോഡ് നേട്ടവുമായി കോട്ടയം ജില്ല; മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വൻകുതിപ്പ്; മികച്ച പ്രകടനം നടത്തിയ താലൂക്കുകൾക്കുള്ള എവർറോളിംഗ് ട്രോഫി ചങ്ങനാശേരി, വൈക്കം താലൂക്ക് ഓഫീസുകൾക്ക്; ജീവനക്കാരെ പുരസ്‌കാരം നൽകി ആദരിച്ചു

റവന്യൂ റിക്കവറിയിൽ 99.26 കോടി രൂപയുടെ റെക്കോഡ് നേട്ടവുമായി കോട്ടയം ജില്ല; മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വൻകുതിപ്പ്; മികച്ച പ്രകടനം നടത്തിയ താലൂക്കുകൾക്കുള്ള എവർറോളിംഗ് ട്രോഫി ചങ്ങനാശേരി, വൈക്കം താലൂക്ക് ഓഫീസുകൾക്ക്; ജീവനക്കാരെ പുരസ്‌കാരം നൽകി ആദരിച്ചു

സ്വന്തം ലേഖിക

കോട്ടയം: കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂ റിക്കവറി ഇനത്തിൽ 99.26 കോടി രൂപ പിരിച്ചു റെക്കോഡ് നേട്ടം കൈവരിച്ചു കോട്ടയം ജില്ല.

മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് വൻകുതിപ്പാണ് റവന്യൂ റിക്കവറി ഇനത്തിൽ ജില്ലയിലെ റവന്യൂ വകുപ്പ് നേടിയത്. 2021-2022 സാമ്പത്തികവർഷത്തിൽ 57.12 കോടി രൂപയായിരുന്നു റവന്യൂറിക്കവറി പിരിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ജില്ലയിൽ റവന്യൂ റിക്കവറി നടപടികൾ കാര്യക്ഷമമാക്കിയതിന് റവന്യൂവകുപ്പ് ജീവനക്കാർക്ക് പെർഫോമൻസ് അവാർഡ് നൽകി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആദരിച്ചു.

കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പുരസ്‌കാരവിതരണ യോഗം ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. മികച്ച പ്രകടനം നടത്തിയ താലൂക്കുകൾക്കുള്ള എവർറോളിംഗ് ട്രോഫി ചങ്ങനാശേരി, വൈക്കം താലൂക്ക് ഓഫീസുകൾ പങ്കിട്ടു.

വൈക്കം തഹസീൽദാർ ടി.ഐ വിജയസേനനും ചങ്ങനാശേരി തഹസീൽദാർ ടി.എൻ. വിജയനും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. മികച്ച റവന്യൂ റിക്കവറി പ്രത്യേക കാര്യാലയത്തിനുള്ള എവർറോളിംഗ് ട്രോഫിക്ക് കോട്ടയം റവന്യൂ റിക്കവറി സ്‌പെഷൽ ഓഫീസ് അർഹമായി. പി.ജി. മിനിമോൾ പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച ഡെപ്യൂട്ടി തഹസീൽദാർമാർക്കുള്ള പെർഫോമൻസ് പുരസ്‌കാരത്തിന് കെ.പി. രാജേന്ദ്രൻ(കളക്‌ട്രേറ്റ്, കോട്ടയം)ലാലുമോൻ ജോസഫ്(ചങ്ങനാശേരി താലൂക്ക്), സ്മിത ആർ. നായർ ( വൈക്കം താലൂക്ക്), ബിജു ജി. നായർ(കാഞ്ഞിരപ്പള്ളി താലൂക്ക്), ബീന ഡേവിഡ്(ആർ.ആർ. പാല), സനിൽകുമാർ(ആർ.ആർ. പാല), ടി.വി. ഷമി(ആർ.ആർ. കോട്ടയം), എസ്.കെ. ശ്രീകുമാർ (ആർ.ആർ. കോട്ടയം), ജി. സുരേഷ്ബാബു( കോട്ടയം ആർ.ആർ.), ഗിരീഷ് പ്രേജി( കെ.എസ്.എഫ്.ഇ.) എന്നിവർ അർഹരായി.

മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്‌കാരത്തിന് സലിം സദാനന്ദൻ( ചങ്ങനാശേരി താലൂക്ക്)പി.എസ്. അയൂബ്ഖാൻ (മീനച്ചിൽ താലൂക്ക്), വി.എം. സുബേർ(കാഞ്ഞിരപ്പള്ളി താലൂക്ക്), സജി വർഗീസ്( വൈക്കം താലൂക്ക്) സിംഗിളി തോമസ് (കോട്ടയം താലൂക്ക് ) എന്നിവർ അർഹരായി.
പുരസ്‌കാരജേതാക്കൾക്ക് മെമെന്റോയും സർട്ടിഫിക്കറ്റും ജില്ലാ കളക്ടർ സമ്മാനിച്ചു. മികച്ച വില്ലേജ് ആയി തെരഞ്ഞെടുക്കപ്പെട്ട കാര്യാലയങ്ങളിലെ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റുകളും ജില്ലാ കളക്ടർ വിതരണം ചെയ്തു.

ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ് അധ്യക്ഷനായിരുന്നു. പാലാ ആർ.ഡി.ഒ: പി.ജി. രാജേന്ദ്രബാബു, കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർമാരായ അനിൽ ഉമ്മൻ, ഫ്രാൻസിസ് ബി സാവിയോ, മുഹമ്മദ് ഷാഫി, ജിയോ ടി. മനോജ്, ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, പുഞ്ച സ്‌പെഷൽ ഓഫീസർ സോളി ആന്റണി, തഹസീൽദാർമാരായ എസ്.എൻ.അനിൽകുമാർ, കെ.എം. ജോസുകുട്ടി, ബെന്നി മാത്യൂ, സി.ജെ. സന്ധ്യാദേവി, ജൂനിയർ സൂപ്രണ്ട് കെ.പി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

റവന്യൂ റിക്കവറിക്കായി കോട്ടയം, പാലാ എന്നിവിടങ്ങളിലായി പ്രത്യേക കാര്യാലയങ്ങൾ ജില്ലയിലുണ്ട്. റവന്യൂ റിക്കവറി നടപടികളുടെ ഫലപ്രദമായ അവലോകനങ്ങൾക്കായി താലൂക്ക്, ജില്ലാ തലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.