നുഴഞ്ഞുകയറ്റക്കാരുടെ ഭീതിയിൽ കർഷകർ: ജനുവരി 26 ആവർത്തിക്കുമെന്ന ഭീതിയ്ക്കിടെ കനത്ത സുരക്ഷ; കർഷകരുടെ പാർലമെന്റ് മാർച്ച് ന്യൂഡൽഹിയിൽ ഇന്ന്; തലസ്ഥാനത്ത് കനത്ത സുരക്ഷ

നുഴഞ്ഞുകയറ്റക്കാരുടെ ഭീതിയിൽ കർഷകർ: ജനുവരി 26 ആവർത്തിക്കുമെന്ന ഭീതിയ്ക്കിടെ കനത്ത സുരക്ഷ; കർഷകരുടെ പാർലമെന്റ് മാർച്ച് ന്യൂഡൽഹിയിൽ ഇന്ന്; തലസ്ഥാനത്ത് കനത്ത സുരക്ഷ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കർഷക ബില്ലിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ പാർലമെന്റ് മാർച്ച് ഇന്ന് നടക്കും. മാർച്ചുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഇന്ന് മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തർമന്ദറിൽ ധർണ നടത്തുവാനാണ് തീരുമാനം. ദില്ലി അതിർത്തികളിലും പാർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായിരുന്നു. ആ സാഹചര്യം തടയുവാൻ കിസാൻ സംയുക്ത മോർച്ചയും മുൻകരുതലിലാണ് ഉള്ളത്.ഇരുന്നൂറ് കർഷകർ, അഞ്ച് കർഷക സംഘടനാ നേതാക്കൾ എന്നിവരാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷ സാഹചര്യം ഒഴിവാക്കാനായാണ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. പങ്കെടുക്കുന്നവരുടെ ലിസ്റ്റും തിരിച്ചറിയൽ രേഖയും സഹിതം പൊലീസിന് കൈമാറും. മാർച്ചിൽ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടികൾ. മുൻകൂട്ടി നിശ്ചയിച്ചവർ മാത്രമേ മാർച്ചിൽ പങ്കെടുക്കുകയുള്ളു.