
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തില്‍ വരുമെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പിണറായി വിജയൻ അധികാരത്തില്‍ വരാൻ വ്യക്തമായ സാധ്യതകളുണ്ട്. സ്ഥാനാർഥി നിർണയ ശേഷം അതില്‍ കൂടുതല്‍ വ്യക്തത വരും. പിണറായി സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കേരളത്തിലെ ബിജെപിക്ക് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടിങ് ഷെയർ കൂടാനും സാധ്യതയുണ്ട്. രാജീവ് ചന്ദ്രശേഖരും വലിയ മുന്നേറ്റം നടത്തിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് സാമുദായിക സംഘടനകള്‍ക്ക് വൻ തോതില്‍ പ്രധാന്യം വർധിച്ചു. വോട്ട് ചെയ്യിപ്പിക്കാനും, സ്ഥാനർഥിയെ നിർണയിക്കാനുമൊക്കെ സാമുദായിക നേതാക്കളുടെ പിന്തുണ വേണ്ടിവരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.
സമുദായങ്ങള്‍ പാർട്ടിയുണ്ടാക്കി ആധിപത്യം സ്ഥാപിക്കുകയാണ്. ഇവർ തന്നെയാണ് സ്ഥാനാർഥി നിർണയത്തിലും, വോട്ട് പിടിക്കാനും മുന്നിട്ട് ഇറങ്ങുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.







