
സ്വന്തം ലേഖകൻ
തോട്ടകം:തോട്ടകം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി പുല്യാട്ട് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി. മേൽശാന്തി ഗിരീഷ് നമ്പൂതിരി, ചോലക്കര ഇല്ലത്ത് അജിത്ത് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
24ന് തൃക്കാർത്തിക.25ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്ന് (20-12-23) വൈകുന്നേരം 6.45ന് തോട്ടകം എൻഎസ്എസ് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിര. നാളെ (21-12-23) വൈകുന്നേരംഏഴിന് നരകാസുരവധം കഥകളി . 22ന്ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം. 23ന്
വൈകിട്ട് 6.45ന് താലപ്പൊലി വരവ്,24ന് രാവിലെ 10ന് കാവടി വരവ്,വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, രാത്രി11ന് വലിയവിളക്ക്. 25ന് രാവിലെ ഒൻപതിന് ആറാട്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







